
ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചാൽ അത് കേരളത്തിന്റെ സർവനാശത്തിലേക്ക് നയിക്കുമെന്ന ചിന്ത സംസ്ഥാനത്തെ ജനങ്ങൾക്ക് വന്നിട്ടുണ്ടെന്ന് ആർഎസ്പി നേതാവും എംപിയുമായ എൻകെ പ്രേമചന്ദ്രൻ. കഴിഞ്ഞ അഞ്ച് വർഷക്കാലം സിപിഎം എന്ന പാർട്ടിയും ഭരണസംവിധാനവും പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നുവെന്നും അത് പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു കാര്യമാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി ചിത്രീകരിച്ചുകൊണ്ട് പ്രചാരണമാണ് സിപിഎം നടത്തിയതെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ഇക്കാരണങ്ങൾ കൊണ്ട് നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സർക്കാർ അധികാരത്തിലേറുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
സർവവും പിണറായി വിജയനാണ് എന്ന തരത്തിലേക്ക് എൽഡിഎഫ് പ്രചാരണങ്ങൾ മാറി. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളെല്ലാം വന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉയര്‍ത്തിക്കൊണ്ട് വന്നത് എല്‍ഡിഎഫാണ്. യുഡിഎഫ് ഈ വിഷയത്തില്‍ സിപിഎം വാദങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
2018ല്‍ ശബരിമലയില്‍ നടക്കാത്തത് നടന്നു എന്ന് പറഞ്ഞത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. കേവല ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരാൻ കാര്യമായ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. വീണ്ടും എൽഡിഎഫ് സർക്കാർ വന്നാൽ അപകടമാണെന്ന് ന തരത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. അത് ഒരു പരിധിവരെ ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. എൻകെ പ്രേമചന്ദ്രൻ എംപി പറയുന്നു.
content highlight: nk premachandran agaisnt ldf asssuming power again and pinarayi vijayan.