ഇതുവരെ 17 രാജ്യങ്ങളിൽ കണ്ടെത്തി
ജനീവ: ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ വൈറസിന്റെ ഇന്ത്യൻ വകഭേദത്തെ 17 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡിന്റെ ഇന്ത്യൻ വകഭേദമായ B.1.617 എന്നറിയപ്പെടുന്ന വൈറസ് അതിതീവ്ര വ്യാപന ശേഷിയുള്ളതാണ്. ന്ത്യൻ വൈറസിന്റെ ഈ വകഭേദത്തെ വേരിയന്റ്സ് ഓഫ് ഇന്ററസ്റ്റ് എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്.
സാർസ്‌കോവ് 2 വൈറസിന്റെ ഇന്ത്യൻ വകഭേദമാണ് കൊവിഡിന്റെ ഇന്ത്യയിലെ രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ ഏപ്രിൽ മാസത്തിലാണ് B.1.617 വകഭേദം കൂടുതൽ രാജ്യങ്ങളിൽ എത്തിയത്. കണക്കുകൾ പ്രകാരം ഇതിനോടകം B.1.617 വകഭേദത്തിന്റെ 1200 ലധികം വിഭാഗം പതിനേഴോളം രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കൊവിഡിന് കാരണമാകുന്ന മറ്റ് വൈറസുകളേക്കാൾ B.1.617ന് വ്യാപന ശേഷി കൂടുതലാണ്. ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായതിനുള്ള കാരണം ഇതാണ്