തിരുവനന്തപുരം : ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരത്ത് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുന്നിലെന്ന് മനോരമന്യൂസ്–വി.എം.ആർ എക്‌സിറ്റ് പോൾ ഫലം. കടുത്ത പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തിൽ എൻ.ഡി.എ മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. യു.ഡി.എഫ് രണ്ടാമതും എൽ.ഡി.എഫ് മൂന്നാംസ്ഥാനത്തെന്നും ഫലം സൂചന നൽകുന്നു.
മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ 35.90 ശതമാനം വോട്ട് നേടുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.എം.അഷ്‌റഫ് 35.30 ശതമാനം വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി വി.വി.രമേശൻ 27.00 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.
അതേസമയം ഏഷ്യാനെറ്റ് സീഫോർ സർവേയിൽ യു.ഡി.എഫിനാണ് നേരിയ മുൻതൂക്കം നൽകുന്നത്. മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ സർവേയും യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്‌റഫ് വിജയിക്കുമെന്നാണ് പറയുന്നത്.