കെട്ടിടനിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി രാജ്യത്തെ ആദ്യ ത്രീ ഡി പ്രിന്റഡ് വീട്.. മദ്രാസ് ഐ.ഐ..ടി കാമ്പസിലാണ് ത്രീഡി പ്രിന്റഡ് വീട്. നിർമ്മിച്ചത്.
സ്റ്റാർട്ടപ് കമ്പനിയായ ടിവാസ്റ്റ മാനുഫാക്ചറിംഗ് സൊല്യൂഷൻസ് ആണ് വീട് നിർമിച്ചത്. പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ചു കുറഞ്ഞ ചെലവിലാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുമായി സഹകരിച്ചാണു നിർമാണം. ചതുരശ്ര അടിക്ക് 800 മുതൽ 1,200 രൂപവരെ മാത്രമാണു ചെലവ്.
600 ചതുരശ്രയടി വിസ്തീർണമുള്ള വീട് 10 ദിവസത്തിനുള്ളിൽ നിർമിക്കാം
നിർമാണ സമയവും ചെലവും ഗണ്യമായി കുറയുമെന്നതാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ മെച്ചം. പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാൻ കഴിയും. പ്രത്യേക സിമന്റാണ് ഉപയോഗിച്ചത്. കംപ്യൂട്ടറിൽ ഫീഡ് ചെയ്യുന്ന കെട്ടിടത്തിന്റെ ഡിസൈൻ അനുസരിച്ച്, നിർമാണ സാമഗ്രികൾ നിറച്ചുവച്ചിട്ടുള്ള ത്രീഡി പ്രിന്റിംഗ് ഉപകരണം വീടിന്റെ ഭാഗങ്ങൾ നിർമിക്കും. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച കോൺക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.