നിത്യജീവിതത്തിൽ പലതരം കറികൾക്ക് ഉപയോഗിക്കുന്ന കിഴങ്ങ് വർഗമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഗ്യാസ് ട്രബിൾ ഉണ്ടാകുമെന്ന കാരണത്താൽ പലരും ഇതിനെ ഒഴിവാക്കാറാണ് പതിവ്. ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയുന്നവരും ചുരുക്കമാണ്. അന്നജവും പ്രോട്ടീനും ധാരാളം അടങ്ങിയതിനാൽ ശരീരപുഷ്ടിക്കും തൂക്കവർദ്ധവിനും ഉരുളക്കിഴങ്ങ് മികച്ച മാർഗമാണ്. ദഹനം ക്രമീകരിക്കാൻ കഴിവുണ്ട്.
വിറ്റാമിൻ സി, ബി കോംപ്ലക്സ്, പൊട്ടാസ്യം,മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ കലവറയായ ഉരുളക്കിഴങ്ങ് ചർമ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഉത്തമമാണ്. ആമാശയത്തിലുണ്ടാകുന്ന നീർക്കെട്ട്, ദഹനക്കേട്, വായിലെ അൾസർ എന്നിവ പരിഹരിക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് മുറിവിനും പൊള്ളലിനും അൾസറിനും ആശ്വാസം നല്‌കും. ഉരുളക്കിഴങ്ങ് നീര് ചർമ്മത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ അകറ്റി ചർമ്മത്തിന് തിളക്കം നേടാൻ സഹായിക്കും.