കൊച്ചി: സ്വർണവിലയിൽ ഇന്നും വിലക്കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയായി. പവന് കുറഞ്ഞത് 400 രൂപയാണ്. 35,040 രൂപയാണ് പവന് ഇന്ന് വില. ഇന്നലെ 35,440 രൂപയായിരുന്നു. ദേശീയ വിപണിയിലും ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. എംഡിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,691 രൂപയാണ് ഇന്നത്തെ നിലവാരം. തുടർച്ചയായി ഏഴാം ദിവസമായ ഇന്നും വിലയിടിവ് രേഖപ്പെടുത്തി.
ആഗോളവിപണിയിൽ സ്‌പോട് ഗോൾഡിന് വിലയിടിഞ്ഞ് ഔൺസിന് 1767,12 ഡോളറായി. യു.എസ് ട്രഷറി ആദായം കഴിഞ്ഞ രണ്ടാഴ്‌ചയിൽ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതാണ് വിലയിടിവിന് കാരണമായിരിക്കുന്നത്.