viral-video

സ്ത്രീധനം നിയമപരമായി വിലക്കിയിട്ടുണ്ടെങ്കിലും പണമായിട്ടല്ലെങ്കിലും പാരിതോഷികമായി നൽകുന്ന ഏർപ്പാടിന് ഇന്നും അവസാനമായിട്ടില്ല. എന്നാൽ ഇവിടെ സ്ത്രീധനമായി നാട്ടിലെ വലിയ വാഹനം തന്നെ ഭാര്യാവീട്ടുകാർ വാഗ്ദ്ധാനം ചെയ്‌തെങ്കിലും നിരസിച്ച യുവാവിന്റെ വീഡിയോയാണ് വൈറലാവുന്നത്. വാഹനം ഏതെന്നല്ലേ ശരിക്കുമൊരു ട്രെയിനായിരുന്നു അത്.

🤣🤣🤣🤣🤕🤕🤣😭😭 pic.twitter.com/a1RaPIUhUp

— Professor ngl राजा बाबू 🥳🌈 (@GaurangBhardwa1) April 11, 2021

മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് യുവാവ് തനിക്ക് നേരെ നീട്ടിയ സ്ത്രീധനത്തെക്കുറിച്ച് പറയുന്നത്. ട്രെയിനാണ് സ്ത്രീധനം എന്ന അറിഞ്ഞതും അതു വേണ്ട എന്ന് താൻ പറഞ്ഞു. അതിനുള്ള കാരണമായി ഈ യുവാവ് പറയുന്നത് ട്രെയിൻ വളരെ വലിയ വാഹനമാണ്, അത് ഓടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിലും അതിലും വലിയ പ്രശ്നം പാർക്ക് ചെയ്യുവാൻ ആണ്. അത്രയും സ്ഥലം കണ്ടെത്തുന്നതാണ് പ്രശ്നം. വീഡിയോയിലുള്ള വ്യക്തിയുടെ പേരുവിവരങ്ങൾ ലഭ്യമല്ലെങ്കിലും സോഷ്യൽമീഡിയയിൽ തകർപ്പൻ ഓട്ടമാണ് സ്ത്രീധന ട്രെയിന്. ഫേസ്ബുക്കിൽ 16000 ഷെയർ ലഭിച്ചുകഴിഞ്ഞു. ട്വിറ്ററിലും ഹിറ്റാണ് വീഡിയോ ഒരു വാഹനത്തിൽ വച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.