ബോൾഡ് ലുക്കിൽ മംമ്‌ത മോഹൻദാസ്
ഒരു ഇന്റർനാഷണൽ മാഗസിന് വേണ്ടി മംമ്‌ത മോഹൻദാസ് ചെയ്ത ബോൾഡ് ലുക്കിലുള്ള പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു.ജെനസിസ് പാർട്ട് - 1 എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മംമ്‌ത കുറിച്ചത്. ഇത് ഒരു തുടക്കം മാത്രമെന്ന് താരം നൽകിയ സൂചന ആരാധകർക്ക് ആവേശമായിക്കഴിഞ്ഞു. ഒരുകുതിരയ്ക്കൊപ്പമാണ് മംമ്‌ത ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. അഴകിന്റെയും കരുത്തിന്റെയുംസമന്വയമെന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത്.അഭിനേത്രി എന്നതിലുപരി ഗായികയാണെന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുള്ള താരം ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലെല്ലാം മംമ്‌ത നായികയായിട്ടുണ്ട്.
തമിഴിൽ ഊമൈ വിഴികളും മലയാളത്തിൽ ഭ്രമവും മ്യാവൂവുമാണ് മംമ്‌ത ഒടുവിലഭിനയിച്ച ചിത്രങ്ങൾ. തമിഴിൽ എനിമി എന്ന ചിത്രം പൂർത്തിയാകാനുണ്ട്.