പത്തനംതിട്ട: അത്യപൂർവമായ മൂന്ന് മുഖമുള്ള രുദ്രാക്ഷം വീട്ടുമുറ്റത്ത് കായ്‌ച്ച സന്തോഷത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്‌മകുമാർ. പഞ്ചമുഖി രുദ്രാക്ഷമാണ് കൂടുതലുള്ളത്. ആകെ മൂന്നരകിലോയോളം ലഭിച്ചതായി പദ്‌മകുമാർ പറഞ്ഞു.
കോന്നി സ്വദേശിയായ ഡോക്‌ടർ ഗോപിനാഥപിള്ള സമ്മാനിച്ച തൈയാണ് ഈ വർഷം കായ്ച്ചത്. ശൈത്യമേഖലകളിലാണ് സാധാരണയായി രുദ്രാക്ഷം കായ്‌ക്കാറുള്ളത്. കേരളത്തിൽ ഇത് വിരളവുമാണ്. എന്നാൽ നന്നായി പരിപാലിച്ചാൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലും ഇവ കാണാം.
താഴെ വീഴുന്ന കായ്കളുടെ തൊലി നീക്കം ചെയ്ത് കഴുകി എടുത്താണ് രുദ്രാക്ഷം ഉപയോഗിക്കുന്നത്. രുദ്രാക്ഷങ്ങൾക്ക് വിവിധ മുഖങ്ങളുണ്ട്. ഓരോ മുഖവും മാറുന്നതനുസരിച്ച് ഇവയുടെ മൂല്യവും കൂടും.