കല്യാണി പ്രിയദർശന്റെയും ചിലമ്പരശന്റെയും ചിത്രങ്ങൾ തരംഗമാകുന്നു
കല്യാണി പ്രിയദർശനും ചിലമ്പരശനുമൊന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് ''ആഹാ... എത്ര നല്ല ജോടി" യെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറായ മാനാടിലാണ് കല്യാണി പ്രിയദർശൻ ചിലമ്പരശനെന്ന ചിമ്പുവിന്റെ നായികയാകുന്നത്. എസ്.ജെ.സൂര്യയാണ്ചിത്രത്തിൽപ്രതിനായകവേഷം അവതരിപ്പിക്കുന്നത്.ഭാരതിരാജ, എസ്.എ. ചന്ദ്രശേഖർ, പ്രേംജി അമരൻ, മനോജ് ഭാരതിരാജ തുടങ്ങിയവരും മാനാടിലണിനിരക്കുന്നുണ്ട്.