test-championship

ന്യൂ​ഡ​ൽ​ഹി​:​ ​ഇം​ഗ്ല​ണ്ട് ​വേ​ദി​യാ​കു​ന്ന​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​മേ​യ് അ​വ​സാ​നം​ ​പ്ര​ഖ്യാ​പി​ക്കും.​ ​ചേ​ത​ൻ​ ​ശ​ർ​മ്മ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി ഇ​പ്പോ​ൾ​ 35​ ​പേ​രു​ടെ​ ​പ​ട്ടി​ക​ ​ബി.​സി.​സി.​ഐ​യ്ക്ക് ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​

ഇ​തി​ൽ​ ​നി​ന്ന് ​ഇം​ഗ്ല​ണ്ടി​ലേ​ക്ക് ​പോ​കാ​നു​ള്ള​ 24​ ​അം​ഗ​ ​ടീ​മി​നെ​ ​മേ​യ് ​അ​വ​സാ​ന​ത്തോ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ജൂ​ൺ​ 18​ ​മു​ത​ൽ​ 22​ ​വ​രെ​ ​ഇം​ഗ്ല​ണ്ടി​ലെ​ ​സ​താം​പ്ട​ണി​ലാ​ണ് ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​ന്യൂ​സി​ല​ൻ​ഡാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​എ​തി​രാ​ളി​ക​ൾ.​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​ഏ​റെ​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്ക് ​ബ്രി​ട്ട​നി​ൽ​ ​വി​ല​ക്കു​ണ്ട്.​ ​എ​ന്നാ​ൽ​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി​ ​താ​ര​ങ്ങ​ളു​മാ​യി​ ​പോ​കു​ന്ന​ ​വി​മാ​ന​ത്തി​ന് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​ള​വ് ​ല​ഭി​ക്കു​മെ​ന്നാ​ണ് ​വി​വ​രം.​ ​