കാൺപൂർ: കാൺപൂരിൽ സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഗ്യാസ് പ്ലാന്റ് ജീവനക്കാരനായ മുറാദ് അലിയാണ് മരിച്ചത്. ഒഴിഞ്ഞ ഓക്സിജൻ സിലിണ്ടർ നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം.