ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം പടക്കം പൊട്ടിച്ചുള്ല ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. പുതുച്ചേരിയിലും നിർദ്ദേശം ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഉണ്ടാകുന്ന ആഘോഷങ്ങൾ കൊവിഡ് സാഹചര്യം കൂടുതൽ ഗുരുതരമാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശം.