തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എട്ടു ഡോക്ടർമാർ വിരമിച്ചു. സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽ പ്രഭാകരൻ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. സി. വിമല, പത്തോളജി വിഭാഗം ഡോ. ജി. കൃഷ്ണ, ഫിസിക്കൽ മെഡിസിൻ വിഭാഗം ഡോ. അബ്ദുൾ ഗഫൂർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.ആർ. നന്ദിനി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. കെ.എൽ. ശാരദാദേവി, അനാട്ടമി വിഭാഗം ഡോ. എസ്. റോമി, പീഡിയാട്രിക്സ് വിഭാഗം പ്രൊഫസറും എസ്.എ.ടി സൂപ്രണ്ടുമായ ഡോ. എ. സന്തോഷ്‌കുമാർ എന്നിവരാണ് വെള്ളിയാഴ്ച വിരമിച്ചത്.