surekha

സിനിമയിൽ നായികയാവാൻ ഒരുങ്ങുകയാണ് പഴയകാല അഭിനേത്രി സുരേഖയുടെ മകൾ കാതറിൻ. ബിയോടെക്നോളജി ബിരുദധാരിയായ കാതറിൻ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ തന്നെയാണ് ലക്ഷ്യം. തമിഴിൽനിന്ന് ഓഫർ വന്നിട്ടുണ്ട്. കഥ കേൾക്കുന്നുവെന്നും വൈകാതെ സിനിമയിൽ അഭിനയിക്കുമെന്നും കാതറിൻ പറഞ്ഞു. എന്നാൽ അഭിനയരംഗം പൂർണമായി ഉപേക്ഷിച്ച സുരേഖ ഇപ്പോൾ ബിസിനസ് മേഖലയിലാണ്. ഇഷ്ടമുള്ള കാര്യം ചെയ്യാൻ മകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതിനുവേണ്ട പ്രോത്സാഹനം നൽകുന്നു. സുരേഖ പറഞ്ഞു.