japan

ടോക്കിയോ​:​ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്ക് ആശ്വാസമായി ജപ്പാൻ. കൊവിഡിനെതിരെ പോരാടാൻ ജപ്പാൻ 300 ഓക്സിജൻ കോൺസൺട്രേറ്ററുകളും 300 വെന്റിലേറ്ററുകളും നൽകുമെന്ന് അറിയിച്ചു. ഈ വിഷമ ഘട്ടത്തിൽ ജപ്പാന്റെ പങ്കാളിയും സുഹൃത്തുമായ ഇന്ത്യയുടെ ദുഖത്തിൽ പങ്കു ചേരുന്നുവെന്നും ജപ്പാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം 3,86,452 ആയി ഉയർന്നു. ഇതു വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,87,62,976, ആയി. ഇന്ന് 3,498 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2,08,330 ആയി