ചെന്നൈ: തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സുരക്ഷ നടൻ സിദ്ധാർത്ഥ് നിരസിച്ചു. ബി.ജെ.പി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് സിദ്ധാർത്ഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിൽ നന്ദി. ഓഫിസർമാരുടെ സമയം കൊവിഡ് പ്രതിസന്ധിയിൽ മറ്റേതെങ്കിലും നല്ല കാര്യത്തിനായി ഉപയോഗപ്പെടുണമെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു.