covid

തിരുവനന്തപുരം : സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതർ മൂന്നു ലക്ഷം കടന്നു. ഇന്നലെ 37,199 കേസുകൾ സ്ഥിരീകരിച്ചതോടെ നിലവിൽ 3,03,733 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 24.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 113 ആരോഗ്യ പ്രവർത്തകരും രോഗികളായി.

കോഴിക്കോട് ഇന്നലെ 4915 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസർകോട് 813, വയനാട് 743.