barcelona

നൗ​കാ​മ്പ്:​ ​ഇ​ഞ്ചോ​ടി​ഞ്ച് ​കി​രീ​ട​പ്പോ​രാ​ട്ടം​ ​ന​ട​ക്കു​ന്ന​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​വീ​ണ്ടും​ ​ട്വി​സ്റ്റ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​ഗ്ര​നാ​ഡ​യോ​ട് ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ബാ​ഴ്സ​ലോ​ണ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഒ​ന്നാ​മ​തെ​ത്താ​നു​ള്ള​ ​സു​വ​‌​ർ​ണ്ണാ​വ​സ​രം​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​ഒ​രു​ ​ഗോ​ളി​ന് ​മു​ന്നി​ട്ട് ​നി​ന്ന​ ​ശേ​ഷ​മാ​ണ് 1​-2​ന് ​ബാ​ഴ്സ​യു​ടെ​ ​തോ​ൽ​വി.​ 23​-ാം​ ​മി​നി​ട്ടി​ൽ​ ​ക്യാ​പ്ട​ൻ​ ​ല​യ​ണ​ൽ​ ​മെ​സി​ ​ബാ​ഴ്സ​യ്ക്ക് ​ലീ​ഡ് ​സ​മ്മാ​നി​ച്ചു.​ ​ഗ്രീ​സ്മാ​ന്റെ​ ​പാ​സി​ൽ​ ​നി​ന്നാ​ണ് ​മെ​സി​ ​ഗോ​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​ട​വേ​ള​യ്ക്ക് ​പി​രി​യു​മ്പോ​ഴും​ ​ബാ​ഴ്സ​യ്ക്ക് ​ഈ​ ​ഗോ​ളി​ന്റെ​ ​ലീ​ഡു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​പ​കു​തി​യി​ ​മറ്റൊരു​ ​ഗ്ര​നാ​ഡ​യെ​യാ​ണ് ​ക​ള​ത്തി​ൽ​ ​ക​ണ്ട​ത്.​ 63​-ാം​ ​മി​നി​ട്ടി​ൽ​ ​ഡാ​ർ​വി​ൻ​ ​മാ​ച്ച​സി​ലൂ​ടെ​ ​ഗ്ര​നാ​ഡ​ ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​തു​ട​ർ​ന്ന് 79​-ാം​ ​മി​നി​ട്ടി​ൽ​ ​ജോ​ർ​ഗെ​ ​മോ​ളി​ന​യു​ടെ​ ​ഗോ​ളി​ൽ​ ​അ​വ​ർ​ ​തോ​ൽ​വി​യി​ൽ​ ​നി​ന്ന് ​അ​പ്ര​തീ​ക്ഷി​ത​ ​വി​ജ​യ​ത്തി​ലേ​ക്ക് ​കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.​ ​തൊ​ടു​ത്ത​ ​ഷോ​ട്ടു​ക​ളി​ലും​ ​ബാ​ൾ​ ​പെ​സാ​ഷ​നി​ലും​ ​പാ​സിം​ഗി​ലു​മെ​ല്ലാം​ ​ബാ​ഴ്സ​ ​ഗ്ര​നാ​ഡ​യേ​ക്കാ​ൾ​ ​ബ​ഹു​ദൂ​രം​ ​മു​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും​ ​ല​ക്ഷ്യം​ ​കാ​ണു​ന്ന​തി​ൽ​ ​അ​വ​ർ​ ​പി​ന്നാ​ക്കം​ ​പോ​യി.​ ​എ​ന്നാ​ൽ​ ​മ​റു​വ​ശ​ത്ത് ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​തൊ​ടു​ത്ത​ ​ര​ണ്ട് ​ഷോ​ട്ടും​ ​ഗോ​ളാ​ക്കാ​ൻ​ ​ഗ്ര​നാ​ഡ​യ്ക്കാ​യി.​ ​മ​ത്സ​ര​ത്തി​നി​ടെ​ ​മോ​ശം​ ​പെ​രു​മാറ്റത്തി​ന്റെ​ ​പേ​രി​ൽ​ ​ബാ​ഴ്സ​കോ​ച്ച് ​കോ​മാ​നെ​ ​റ​ഫ​റി​ ​സൈ​ഡ് ​ലൈ​നി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി.

തോ​ൽ​വി​യോ​ടെ​ 33​ ​ക​ളി​ക​ളി​ൽ​ ​നി​ന്ന് 71​ ​പോ​യ​ന്റു​മാ​യി​ ​ബാ​ഴ്‌​സ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ക​യാ​ണ്.​ ​ഇ​ത്ര​യും​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 73​ ​പോ​യ​ന്റു​ള്ള​ ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡാ​ണ് ​ഒ​ന്നാ​മ​ത്.​ 71​ ​പോ​യ​ന്റു​മാ​യി​ ​റ​യ​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ 70​ ​പോ​യി​ന്റു​ള്ള​ ​സെ​വി​യ്യ​ ​നാ​ലാം​ ​സ്ഥാ​ന​ത്തു​മു​ണ്ട്.
മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ത്‌​ല​റ്റിക് ​ബി​ൽ​ബാ​വോ​യും​ ​റ​യ​ൽ​ ​വ​ല്ല​ഡോ​ളി​ഡും​ 2​-2​ന് ​സ​മ​നി​ല​യി​ൽ​ ​പി​ര​ഞ്ഞു.