manchester-united

മാ​ഞ്ച​സ്റ്റ​ർ​:​ ​യൂ​റോ​പ്പ​ ​ലീ​ഗ് ​ഫു​ട്ബാ​ൾ​ ​ഒ​ന്നാം​ ​പാ​ദ​ ​സെ​മി​യി​ൽ​ ​എ.​എ​സ് ​റോ​മ​യ്ക്കെ​തി​രെ​ ​അ​തി​ഗം​ഭീ​ര​ ​ജ​യം​ ​നേ​ടി​ ​മാ​ഞ്ച​സ്റ്റർ​ ​യു​ണൈറ്റഡ്.​ ​സ്വ​ന്തം​ ​ത​ട്ട​ക​മാ​യ​ ​ഓ​ൾ​ഡ് ​ട്രാ​ഫോ​ർ​ഡി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ 6​-2​നാ​ണ് ​യു​ണൈ​റ്റ​ഡ് ​റോ​മ​യെ​ ​ത​ക​ർ​ത്ത​ത്.​ ​ജ​യ​ത്തോ​ടെ​ ​അ​ടു​ത്ത​യാ​ഴ്ച​ ​റോ​മ​യു​ടെ​ ​മൈ​താ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ന് ​മു​ൻ​പ് ​വ​ലി​യ​ ​മേ​ൽ​ക്കൈ​ ​നേ​ടാ​നും​ ​യു​ണൈറ്റഡി​നാ​യി.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ 1​-2​ന് ​പി​ന്നി​ൽ​ ​നി​ന്ന​ ​ശേ​ഷ​മാ​യി​രു​ന്നു​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​യു​ണൈറ്റഡി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​തി​രി​ച്ചു​ ​വ​ര​വ്.​ ​യു​ണൈറ്റഡി​നാ​യി​ ​എ​ഡി​സ​ൺ​ ​ക​വാ​നി,​ ​ബ്രൂ​ണോ​ ​ഫെ​‌​ർ​ണാ​ണ്ട​സ് ​എ​ന്നി​വ​ർ​ ​ര​ണ്ട് ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.​ ​പോ​ൾ​ ​പോ​ഗ്ബ,​ ​മേ​സ​ൺ​ ​ഗ്രീ​ൻ​വു​ഡ് ​എ​ന്നി​വ​ർ​ ​ഓ​രോ​ ​ഗോ​ൾ​ ​വീ​ത​വും​ ​നേ​ടി.​ ​ലോ​റ​ൻ​സോ​ ​പെ​ല്ല​ഗ്രി​നി,​ ​എ​ഡി​സ​ൺ​ ​സെ​ക്കോ​ ​എ​ന്നി​വ​രാ​ണ് ​റോ​മ​യ്ക്കാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.

റോ​മ​യ്ക്ക് ​പ​രി​ക്കും​
​പ​ണി​യാ​യി

ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​മൂ​ന്ന് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ളെ​ ​പ​രി​ക്ക് ​മൂ​ലം​ ​ന​ഷ്ട​മാ​യ​തും​ ​റോ​മ​യ്ക്ക് ​വ​ലി​യ​ ​തി​രി​ച്ച​ടി​യാ​യി.​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​പോ​ൾ​ ​ലോ​പ്പ​സ്,​​​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​ജോ​ർ​ദാ​ൻ​ ​വെ​റേ​ട്ടൗ​ട്ട്,​​​ ​ലെ​ഫ്റ്റ്​വിം​ഗ് ​ബാ​ക്ക് ​ലി​യാ​ന​ർ​ഡോ​ ​സ്‌പി​നാ​സ്സോ​ള​ ​എ​ന്നീ​ ​റോ​മ​ൻ​ ​താ​ര​ങ്ങ​ളാ​ണ് ​ഒ​ന്നാം​ ​പ​കു​തി​യി​ൽ​ ​പ​രി​ക്കേ​റ്റ​ ​മ​ട​ങ്ങി​യ​ത്.
ഇ​ടി​ച്ചു​കു​ത്തി​ ​
യു​ണൈ​റ്ര​ഡ്

ഒ​മ്പ​താം​ ​മി​നി​ട്ടി​ൽ​ത്ത​ന്നെ​ ​ബ്രൂ​ണോ​ ​ഫെ​ർ​ണാ​ണ്ട​സ് ​യു​ണൈറ്റഡി​ന് ​ലീ​ഡ് ​നേ​ടി​ക്കൊ​ടു​ത്തു.​ ​എ​ന്നാ​ൽ​ ​പ​തി​ന​ഞ്ചാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ​ ​റോ​മ​ ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​
കാ​ർ​സ്ഡോ​ർ​പ്പി​നെ​ ​പോ​ഗ്ബ​ ​ബോ​ക്സി​ൽ​ ​വീ​ഴ്ത്തി​യ​തി​നാ​ണ് ​റ​ഫ​റി​ ​റോ​മ​യ്ക്ക് ​അ​നു​കൂ​ല​മാ​യി​ ​പെ​നാ​ൽ​റ്റി​ ​വി​ധി​ച്ച​ത്.​ ​കി​ക്കെ​ടു​ത്ത​ ​പെ​ല്ലെ​ഗ്രി​നി​ ​പി​ഴ​വി​ല്ലാ​തെ​ ​പ​ന്ത് ​വ​ല​യി​ലാ​ക്കി.​ ​മു​പ്പ​ത്തി​നാ​ലാം​ ​മി​നി​ട്ടി​ൽ​ ​സെ​ക്കോ​ ​റോ​മ​യെ​ ​മു​ന്നി​ലെ​ത്തി​ച്ചു.​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​യു​ണൈറ്റഡ് ​ക​ളി​യു​ടെ​ ​ഗി​യ​ർ​ ​മാ​റ്റി.​ 48​-ാം​ ​മി​നി​ട്ടി​ൽ​ ​യു​ണൈ​റ്റഡി​ന് ​സ​മ​നി​ല​ ​സ​മ്മാ​നി​ച്ച​ ​ക​വാ​നി​ 64​-ാം​ ​മി​നി​ട്ടി​ൽ​ ​ലീ​ഡും​ ​നേ​ടി​ക്കൊ​ടു​ത്തു.​ 71​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽറ്റി​യി​ലൂ​ടെ​ ​ബ്രൂ​ണോ​ ​ത​ന്റെ​ ​ര​ണ്ടാ​മ​ത്തേും​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​നാ​ലാ​മ​ത്തേ​യും​ ​ഗോ​ൾ​ ​സ്കോ​ർ​ ​ചെ​യ്തു.​ 75​-ാം​ ​മി​നി​ട്ടി​ൽ​ ​പോ​ൾ​ ​പോ​ഗ്‌​ബ​യും​ 86​-ാം​ ​മി​നി​ട്ടി​ൽ​ ​മേ​സ​ൺ​ ​ഗ്രീ​ൻ​വു​ഡും​ ​ല​ക്ഷ്യം​ ​ക​ണ്ട​തോ​ടെ​ ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യം​ ​സോ​ൾ​ഷേ​റി​ന്റെ​ ​കു​ട്ടി​ക​ൾ​ ​കൈ​പ്പി​ടി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.
റെ​ക്കാ​ഡ് ​തി​ള​ക്കം
1964​ലെ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന് ​ശേ​ഷം​ ​ഒ​രു​ ​കോ​ണ്ടി​നെ​ന്റ​ൽ​ ​സെ​മി​ഫൈ​ന​ലി​ൽ​ ​ആ​റ് ​ഗോ​ൾ​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ടീ​മാ​യി​ ​യു​ണൈറ്റഡ്.​ 2007​ൽ​ ​റോ​മ​യെ​ത്ത​ന്നെ​ 7​-1​ന് ​ത​ക​ർ​ത്ത​ ​ശേ​ഷം​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​യു​ണൈറ്റ​ഡ് ​ഒ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​റ് ​ഗോ​ൾ​ ​നേ​ടു​ന്ന​ത്.​
2005​ൽ​ ​പി.​എ​സ്.​ജി​യു​ടെ​ ​ഫി​ലി​പ്പ് ​കോ​ക്കു​വി​ന് ​ശേ​ഷം​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​സെ​മി​യി​ൽ​ ​ഇ​ര​ട്ട​ ​ഗോ​ൾ​ ​നേ​ടു​ന്ന​ ​പ്രാ​യ​മേ​റി​യ​ ​താ​ര​മെ​ന്ന​ ​നേ​ട്ടം​ 34​ ​കാ​ര​നാ​യ​ ​ക​വാ​നി​ ​സ്വ​ന്ത​മാ​ക്കി.
ആ​ഴ്സ​ന​ലി​ന്
​തോ​ൽ​വി

മ​റ്റൊ​രു​ ​സെ​മി​യി​ൽ​ ​വി​യ്യാ​റ​യ​ൽ​ ​ആ​ഴ്സ​ന​ലി​നെ​ 2​-1​ന് ​കീ​ഴ​ട​ക്കി.​ ​ട്രി​ഗ്യൂ​റ​സും​ ​റൗ​ൾ​ ​ആ​ൽ​ബി​യോ​ളു​മാ​ണ് ​വി​യ്യാ​റ​യ​ലി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​നി​ക്കോ​ളാ​സ് ​പെ​പ്പെ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ആ​ഴ്സ​ന​ലി​നാ​യി​ ​ഒ​രു​ ​ഗോ​ൾ​ ​മ​ട​ക്കി.​ ​ആ​ഴ്സ​ന​ലി​ന്റെ​ ​കാ​ബ​ല്ലോ​സും​ ​വി​യ്യാ​റ​യ​ലി​ന്റെ​ ​കാ​പോ​യും​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നാ​ൽ​ ​പ​ത്തു​പേ​ര​മാ​യാ​ണ് ​ഇ​രു​ ​ടീ​മും​ ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.