yogi-govt

ലക്‌നൗ: ഉത്തർ പ്രദേശ് സർക്കാരിന്റെ കൊവിഡ് പ്രതിരോധ സംവിധാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഉത്തര്‍ പ്രദേശിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിംഗ്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ സഹായത്തോടെയുളള യോഗി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയമാണെന്നാണ് സുരേന്ദ്ര സിംഗിന്റെ വിമർശനം.

ബിജെപി എംഎല്‍എമാർക്ക് പോലും ചികിത്സ കിട്ടാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്നും സുരേന്ദ്ര സിംഗ് പറയുന്നു. കൊവിഡ് പ്രതിരോധ സംവിധാനങ്ങളെ ഉദ്യോഗസ്ഥവൃന്ദമല്ല മറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയന്ത്രിക്കേണ്ടതെന്ന് എംഎല്‍എ വിമർശിക്കുന്നു.

കൊവിഡ് ബാധിതരായ ബിജെപി എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പോലും ശരിയായ ചികിത്സ ലഭിക്കുന്നില്ല. സംവിധാനങ്ങളുടെ പരാജയമാണ് ഇത് തെളിയിക്കുന്നത്. ബിജെപി എംഎല്‍എമാര്‍ പോലും ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുകയാണെന്നും സിംഗ് പറഞ്ഞു.

ബൈരിയയിൽ വച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിജെപി എംഎൽഎ. കൊവിഡ് സാഹചര്യം അതിരൂക്ഷമാകുന്നതിനിടയിൽ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പരാതിപ്പെട്ട സംസ്ഥാനത്തെ ആശുപത്രികൾക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയത് അടുത്തിടെ വിവാദമായിരുന്നു.

content highlight: bjp mla against covid situation in yogis up.