ipl

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​നേ​ടി​ ​കിം​ഗ്സ് ​ഇ​ല​വ​ൻ​ ​പ​ഞ്ചാ​ബ് ​വീ​ണ്ടും​ ​വി​ജ​യ​ ​വ​ഴി​യി​ൽ.​ ​പോ​യി​ന്റ് ​ടേ​ബി​ളി​ലെ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​ല​ക്ഷ്യം​വ​ച്ച് ​ക​ളി​ക്കി​റ​ങ്ങി​യ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബാം​ഗ്ലൂ​രി​നെ​യാ​ണ് 34​ ​റ​ൺ​സി​ന് ​പ​ഞ്ചാ​ബ് ​കീ​ഴ​ട​ക്കി​യ​ത്.​
​ആ​ദ്യം​ ​ബാറ്റ് ​ചെ​യ്ത​ ​കിം​ഗ്സ് ​ഇ​ല​വ​ൻ​ ​പ​ഞ്ചാ​ബ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്കറ്റ് ​ന​ഷ്ട​ത്തി​ൽ​ 179​ ​റ​ൺ​സെ​ന്ന​ ​മി​ക​ച്ച​ ​ടോ​ട്ട​ൽ​ ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ബാം​ഗ്ലൂ​രി​ന്റെ​ ​വെ​ല്ലു​വി​ളി​ 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തിൽ 145​ൽ​ ​അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.
ടോ​​​സ് ​​​നേ​​​ടി​​​യ​​​ ​​​ബാം​​​ഗ്ലൂ​​​ർ​​​ ​​​ക്യാ​​​പ്ട​​​ൻ​​​ ​​​വി​​​രാ​​​ട് ​​​കൊ​​​ഹ്‌​​​ലി​​​ ​​​ബൗളിംഗ് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​എ​ന്നാ​ൽ​ ​മ​റു​വ​ശ​ത്ത് ​പ​ഞ്ചാ​ബ് ​ക്യാ​​​പ്ട​​​ൻ​​​ ​​​കെ.​​​എ​​​ൽ​​​ ​​​രാ​​​ഹു​​​ൽ​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 57​​​ ​​​പ​​​ന്തി​​​ൽ​​​ 7​​​ ​​​ഫോ​​​റും​​​ 5​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ 91​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി​​​ ​​​ടീ​മി​നെ​ ​മി​ക​ച്ച​ ​ടോ​ട്ട​ലി​ൽ​ ​എ​ത്തി​ച്ച് ​കൊ​ഹ്‌​ലി​യു​ടെ​ ​പ്ര​തീ​ക്ഷ​ ​ത​ക​ർ​ത്തു.​ 24​​​ ​​​പ​​​ന്തി​​​ൽ​​​ 6​​​ ​​​ഫോ​​​റും​​​ 2​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ 46​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി​​​യ​​​ ​​​ക്രി​​​സ് ​​​ഗെ​​​യ്‌​​​ലും​​​ ​​​പ​​​ഞ്ചാ​​​ബ് ​​​ഇ​​​ന്നിം​​​ഗ്സി​​​ന് ​​​നി​​​ർ​​​ണാ​​​യ​​​ക​​​ ​​​സം​​​ഭാ​​​വ​​​ന​​​ ​​​ന​​​ൽ​​​കി.​
17​​​ ​​​പ​​​ന്തി​​​ൽ​​​ 1​​​ ​​​ഫോ​​​റും​​​ 2​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ 25​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ ​​​നി​​​ന്ന​​​ ​​​ഹ​​​ർ​​​പ്രീ​​​ത് ​​​ബ്രാ​​​റും​​​ ​​​ഭേ​​​ദ​​​പ്പെ​​​ട്ട​​​ ​​​ബാ​റ്റിം​​​ഗ് ​​​കാ​​​ഴ്ച​​​വ​​​ച്ചു.​​​ ​​​കെ​​​യ്ൽ​​​ ​​​ജാ​​​മി​​​സ​​​ൺ​​​ ​​​ബാം​​​ഗ്ലൂ​​​രി​​​നാ​​​യി​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്ത്തി.
രാ​​​ഹു​​​ലി​​​നൊ​​​പ്പം​​​ ​​​ഇ​​​ന്നിം​​​ഗ്സ് ​​​ഓ​​​പ്പ​​​ൺ​​​ ​​​ചെ​​​യ്ത​​​ ​​​വി​​​ക്ക​​​റ്റ് ​​​കീ​​​പ്പ​​​ർ​​​ ​​​ബാ​റ്റ്സ്മാ​​​ൻ​​​ ​​​പ്ര​​​ഭ്‌​​​സി​​​മ്രാ​​​ൻ​​​ ​​​സിം​​​ഗ് ​​​(7​​​)​​​​​​​ ​​​വ​​​ലി​​​യ​​​ ​​​ചെ​​​റു​​​ത്തു​​​ ​​​നി​​​ൽ​​​പ്പി​​​ല്ലാ​​​തെ​​​ ​​​ജാ​​​മി​​​സ​​​ണ് ​​​വി​​​ക്ക​​​റ്റ് ​​​ന​​​ൽ​​​കി​​​ ​​​മ​​​ട​​​ങ്ങി.​​​ ​​​തു​​​ട​​​ർ​​​ന്ന് 19​​​/1​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ക്രീ​​​സി​​​ൽ​​​ ​​​ഒ​​​ന്നി​​​ച്ച​​​ ​​​ക്രി​​​സ് ​​​ഗെ​​​യ‌്ലും​​​ ​​​രാ​​​ഹു​​​ലും​​​ ​​​വെ​​​ടി​​​ക്കെ​​​ട്ട് ​​​ബാ​റ്റിം​​​ഗു​​​മാ​​​യി​​​ ​​​പ​​​ഞ്ചാ​​​ബ് ​​​സ്കോ​​​ർ​​​ ​​​ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​രു​​​വ​​​രും​​​ ​​​ര​​​ണ്ടാം​​​ ​​​വി​​​ക്ക​​​റ്റി​​​ൽ​​​ 80​​​ ​​​റ​​​ൺ​​​സ് ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
മി​ക​ച്ച​ ​ടോ​ട്ട​ൽ​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ബാം​ഗ്ലൂ​രി​നെ​ ​പ​ഞ്ചാ​ബി​ ​സ്പി​ന്ന​ർ​മാ​രാ​യ​ ​ബ്രാ​റും​ ​ര​വി​ ​ബി​ഷ്ണോ​യും​ ​ക​റ​ക്കി​ ​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.​ ​
ആ​ൾ​ ​റൗ​ണ്ട് ​പ്ര​ക​ട​ന​വു​മാ​യി​ ​മി​ന്നി​യ​ ​ബ്രാ​ർ​ 4​ ​ഓ​വ​റി​ൽ​ 19​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ 3​ ​വി​ക്ക​റ്റാ​ണ് ​വീ​ഴ്ത്തി​യ​ത്.​ ​കൊ​ഹ്‌​ലി​ ​(35)​​,​​​ ​എ​ ​ബി​ ​ഡി​വി​ല്ലി​യേ​ഴ്സ് ​(3​)​​,​​​ ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ൽ​ ​(0​)​​​ ​എ​ന്നീ​ ​വ​മ്പ​ൻ​മാ​രെ​യാ​ണ് ​ബ്രാ​ർ​ ​തി​രി​ച്ച​യ​ച്ച​ത്.​ ​ബി​ഷ്ണോ​യി​ 4​ ​ഓ​വ​റി​ൽ​ 17​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​യാ​ണ് 2​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി​യ​ത്.​ ​കൊ​ഹ്‌​ലി​ക്കും​ ​ര​ജ​ത് ​പ​ട്ടീ​ദാ​റി​നും​ ​(31​)​​​ ​മാ​ത്ര​മാ​ണ് ​ബാം​ഗ്ലൂ​ർ​ ​ബാ​റ്റ്‌​സ്മാ​ൻ​മാ​രി​ൽ​ ​ര​ണ്ട​ക്കം​ ​ക​ട​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത്.
ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന്
മും​ബ​യ് ​-​ചെ​ന്നൈ
(​രാ​ത്രി​ 7.30​ ​മു​ത​ൽ)