തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച പ്രവചിച്ച് രണ്ട് അഭിപ്രായസർവേ ഫലങ്ങൾ കൂടി പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേയിൽ 77 മുതൽ 86 സീറ്റ് വരെ നേടി ഇടതുപക്ഷം അധികാരത്തിൽ വരുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 52 മുതൽ 61 സീറ്റ് വരെ ലഭിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. .
മറ്റുള്ളവർ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സർവെ പറയുന്നുണ്ട്. വോട്ട് ശതമാനത്തിലും മുന്നിൽ ഇടതുപക്ഷമാണ്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യു.ഡി.എഫിന് 38 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എൻ.ഡി.എക്ക് 17 ശതമാനം വോട്ടാണ് നേടാനാവുക.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും. കോട്ടയത്തും ബലാബലമാണ്. എറണാകുളത്തും മലപ്പുറത്തും യു.ഡിഎഫിന് മികച്ച ഭൂരിപക്ഷം സീറ്റുകളുടെ എണ്ണത്തിലടക്കം ഉണ്ടാകും.
മാതൃഭൂമി സർവേയിൽ. ഇടതുപക്ഷത്തിന് 104 മുതൽ 120 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ എല്ലാ ജില്ലകളിലും എൽ.ഡി.എഫ് മുന്നേറ്റമുണ്ടാകുമെന്നും
എൽ.ഡി.എഫിന് 47% ലേറെ വോട്ട് ലഭിക്കുമെന്നും മാതൃഭൂമി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേ പ്രവചിക്കുന്നു .