ragi

മികച്ച ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്ന ധാന്യമാണ് റാഗി. മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതലടങ്ങിയിട്ടുള്ള റാഗി പഞ്ഞപ്പുല്ല്,​മുത്താറി എന്നീ പേരുകളിലും അറിയപ്പെടുന്നു. വിശപ്പിനെ നിയന്ത്രിക്കാൻ കഴിവുള്ളതിനാലും കൊഴുപ്പ് കുറവായതിനാലും ശരീരഭാരം കുറയ്ക്കാൻ റാഗി സഹായിക്കുന്നു.

കാൽസ്യം , വിറ്റാമിൻ ഡി എന്നിവ അടങ്ങിയ റാഗി എല്ലുകളെ ശക്തിപ്പെടുത്തുക മാത്രമല്ല പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കും.

പേശിപ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന ഘടകങ്ങളും റാഗിയിലുണ്ട്. നാരുകളും പോളിഫിനോളും ധാരാളമുള്ളതിനാൽ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ള റാഗി വിളർച്ച തടയാനും ഉത്തമം. മുലപ്പാലുണ്ടാകാൻ റാഗി നല്ലതാണ്. റാഗിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവ സമ്മർദ്ദം,​ ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, വിഷാദം, തലവേദന,​ സെറിബ്രൽ പെയ്ൻ മൈഗ്രേൻ എന്നിവയ്ക്ക് ആശ്വാസമേകുന്നു. ഉറക്കക്കുറവ് പരിഹരിക്കാനും ഉത്തമം