തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ചരിത്രം കുറിക്കുമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ സർവേ ഫലം. 2.80% കൂടുതൽ വോട്ടോടെ കടകംപളളി സുരേന്ദ്രനെ അട്ടിമറിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിന് കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തെത്തിയ എം.എ. വാഹിദിന്റെ പ്രകടനം പോലും ആവർത്തിക്കാനാകില്ലെന്നും സർവേ പറയുന്നു.
അതേസമയം സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി 7.60% അധിക വോട്ടോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു. യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ 15% വോട്ട് കൂടുമെന്നും ബി.ജെ.പിക്ക് 15% വരെ വോട്ട് കുറയുമെന്നും പ്രവചിക്കുന്നു.
തിരുവനന്തപുരത്തും അട്ടിമറി സൂചനയാണ് തെളിയുന്നത്. വി.എസ്.ശിവകുമാറിനെ ആന്റണി രാജു അട്ടിമറിക്കും. 2.40% അധികം വോട്ട് ആന്റണി രാജു നേടാന്‍ സാദ്ധ്യതയുണ്ട്. നടന്‍ കൃഷ്ണകുമാറിനെ മല്‍സരിപ്പിച്ച ബി.ജെ.പിക്ക് വോട്ടു കുറയുമെന്നും പ്രവചനം വ്യക്തമാക്കുന്നു. എൻ.ഡി.എ 20.20% വോട്ടു മാത്രമാകും നേടുക.