vvvvvvvvvvv

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പ്, മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ് എന്നിവയിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും നാളെ രാവിലെ എട്ടുമുതൽ അതത് വിതരണ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുക.

പോളിംഗ് സാമഗ്രി വിതരണകേന്ദ്രങ്ങൾ: കൊണ്ടോട്ടി നിയോജമണ്ഡലം- മേലങ്ങാടി ജി.വി.എച്ച്.എസ്.എസ്,​ ഏറനാട്- ചുള്ളിക്കാട് ജി.യു.പി.എസ്, നിലമ്പൂർ, വണ്ടൂർ -ചുങ്കത്തറ മാർത്തോമ എച്ച്.എസ്.എസ്,​ മഞ്ചേരി- മഞ്ചേരി ഗവ. ഗേൾസ് വൊക്കേഷനൽ എച്ച്.എസ്.എസ്, പെരിന്തൽമണ്ണ- ഗവ.ഗേൾസ് വൊക്കേഷനൽ എച്ച്.എസ്.എസ് പെരിന്തൽമണ്ണ, മങ്കട- പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്, മലപ്പുറം-മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസ്, വേങ്ങര- തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ,​ വള്ളിക്കുന്ന് - തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്,​ തിരൂരങ്ങാടി- എസ്.എസ്.എം.ഒ ടി.ടി.ഐ തിരൂരങ്ങാടി, താനൂർ, തിരൂർ- തിരൂർ എസ്.എസ്.എം പോളിടെക്നിക്,​ കോട്ടയ്ക്കൽ- തിരൂർ ജി.ബി.എച്ച്.എസ്.എസ്,​ തവനൂർ- കേളപ്പജി കോളേജ് ഒഫ് അഗ്രികൾച്ചറൽ, പൊന്നാനി-പൊന്നാനി എ.വി.എച്ച്.എസ്.എസ്.

എല്ലാം സജ്ജം