തവനൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയതായി യു.ഡി.എഫ് നേതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കാസർകോട് മധൂർ സ്വദേശിയാണ് ഫോൺ വിളിച്ചത്. തിരഞ്ഞെടുപ്പ് ജയിച്ച് എം.എൽ.എ ആയാലും ഫിറോസിന്റെ പ്രവർത്തനങ്ങളെ തടയുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. യു.ഡി.എഫ് തവനൂർ നിയോജക മണ്ഡലം ചെയർമാൻ ഇബ്രാഹിം മുതൂർ, കൺവീനർ സുരേഷ് പൊൽപ്പാക്കര എന്നിവരാണ് പരാതി നൽകിയത്.