kunhalikkutty

മലപ്പുറം: യു.ഡി.എഫ് മികച്ച വിജയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ ചെറിയൊരു തരംഗമുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. എല്ലാ ജില്ലകളിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ ഇതു ശരിവയ്ക്കുന്നതാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പതിവിന് വിപരീതമായ ഫലമുണ്ടാവും. ഭരിക്കാൻ വേണ്ട മികച്ച ഭൂരിപക്ഷമുണ്ടാവും. എല്ലാ പ്രവചനങ്ങളെയും പിന്നിലാക്കിക്കൊണ്ടുള്ള വിജയമാവും യു.ഡി.എഫ് നേടുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.