ysaf
പുന്നക്കൽ ഒറ്റകത്ത് യൂസഫ്

നിലമ്പൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. വഴിക്കടവ് പുന്നക്കൽ ഒറ്റകത്ത് യൂസഫ് (49)​നെ ആണ് വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ കെ.രാജീവ് കുമാർ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം,​ ജോലി സ്ഥലം എന്നിവിടങ്ങളിൽ കറങ്ങി നടന്നു ആളില്ലാത്ത സമയം നോക്കി പണവും മൊബൈൽ ഫോണും മോഷ്ട്ടിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രിയിൽ വഴിക്കടവ് ലോഡ്ജിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ഫോണും പണവും മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് പ്രതി വഴിക്കടവ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പിടിയിലാകുന്നത്. വഴിക്കടവ് എസ്.ഐ. ജയകൃഷ്ണൻ. പി., ശിവൻ. കെ, എസ്.സി.പി.ഒ. സുനിൽ. കെ.കെ, സി.പി.ഒ റിയാസ് ചീനി, മൻസൂർ അലി, പ്രശാന്ത് കുമാർ.എസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കേസിന്റെ തുടർ അന്വേഷണം നടത്തുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.