cvvvv

അ​രീ​ക്കോ​ട് ​:​ ​വ​റ്റാ​റാ​യ​ ​കു​ള​ത്തി​ലി​റ​ങ്ങി​ ​യു​വാ​ക്ക​ളു​ടെ​ ​മീ​ൻ​പി​ടി​ത്തം.​ ​ഞാ​യ​റാ​ഴ്ച​ ​ഊ​ർ​ങ്ങാ​ട്ടി​രി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​ക​ല്ല​ര​ട്ടി​ക്ക​ൽ​ ​പാ​ക്കു​ള​ത്താ​ണ് ​വെ​ള്ളം​ ​വ​റ്റി​ ​മീ​നു​ക​ൾ​ ​ച​ത്തൊ​ടു​ങ്ങും​ ​മു​മ്പ് ​മീ​ൻ​ ​പി​ടി​ക്കാ​ൻ​ ​യു​വാ​ക്ക​ളി​റ​ങ്ങി​യ​ത്.​ ​ചെ​ളി​ ​നി​റ​ഞ്ഞ​ ​കു​ള​ത്തി​ലെ​ ​വെ​ള്ളം​ ​വ​റ്റി​ച്ചാ​യി​രു​ന്നു​ ​മീ​ൻ​പി​ടി​ത്തം.​ ​ന​ല്ല​ ​കോ​ള് ​കി​ട്ടി​യ​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ലാ​ണ് ​സം​ഘ​മി​പ്പോ​ൾ.
ചെ​ളി​യി​ൽ​ ​ആ​ഴ്ന്ന് ​കി​ട​ക്കു​ന്ന​ ​വ​ലു​തും​ ​ചെ​റു​തു​മാ​യ​ ​മീ​നു​ക​ളെ​ ​കൈ​ ​കൊ​ണ്ട് ​ത​പ്പി​ ​പി​ടി​ച്ച് ​കു​ള​ത്തി​ന്റെ​ ​ക​ര​ ​ഭാ​ഗ​ത്തേ​ക്ക് ​എ​റി​യു​ക​യാ​യി​രു​ന്നു​ .​ ​ചെ​റി​യ​ ​കു​ട്ടി​ക​ൾ​ ​ഇ​വ​യെ​ ​പി​ടി​ച്ച് ​ബ​ക്ക​റ്റി​ലാ​ക്കി.​ ​പ്ര​ള​യ​ത്തി​നി​ടി​ടെ​യാ​ണ് ​കു​ള​ത്തി​ൽ​ ​മീ​നു​ക​ൾ​ ​നി​റ​ഞ്ഞ​ത്.​ ​ആ​ളു​ക​ൾ​ ​അ​ധി​കം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കു​ള​മ​ല്ലാ​ത്ത​തി​നാ​ൽ​ ​അ​വ​ ​ഇ​വി​ടെ​ ​വ​ള​ർ​ന്നു.
മി​ർ​ഷാ​ദ്,​ ​കെ.​ ​ഷി​ബി​ൽ​ ,​ ​ചെ​റി​യാ​പ്പു,​ ​മു​നീ​ർ,​ ​ആ​ഷി​ക്ക് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​കു​ളം​ ​വൃ​ത്തി​യാ​ക്കാ​നും​ ​മീ​ൻ​പി​ടി​ക്കാ​നും​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.