cccc

മലപ്പുറം: ജില്ലയിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്നലെ 700 കടന്നു. 728 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ 695 പേർക്കും ഉറവിടമറിയാതെ 10 പേർക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മുൻ ദിനങ്ങളെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവരിലും രോഗബാധ കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ വിദേശത്ത് നിന്നെത്തിയ നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.