മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച 633 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം ജില്ലയിൽ തുടരുകയാണ്. ഇത്തരത്തിൽ 597 പേർക്കാണ് വൈറസ് ബാധയുണ്ടായത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 15 പേരും രോഗബാധിതരായവരിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ തിരിച്ചെത്തിയവരാണ്.
263 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്നലെ കോവിഡ് രോഗമുക്തരായി. ഇതുവരെ 622 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.