വെളിയങ്കോട്: തിങ്കളാഴ്ച രാത്രിലുണ്ടായ ഇടിമിന്നലിൽ നവജാത ശിശുവിന് പരിക്കേറ്റു. വെളിയങ്കോട് പഞ്ചായത്ത് അഞ്ചാം വാർഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞഹമ്മദിന്റെ മകൾ ജിഷയ്ക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് ഇടിമിന്നലേറ്റത്. കൈക്ക് പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഷയ്ക്ക് പരിക്കില്ല. വീട്ടിലെ വൈദ്യുതി മീറ്റർ ബോർഡും ടെലിഫോൺ റിസീവറും ബോക്സും പൊട്ടിത്തെറിച്ചു. ഫ്രിഡ്ജ്, ഫാൻ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.