hh

കൊണ്ടോട്ടി: ദുബായിൽ നിന്നു കരിപ്പൂരിൽ വിമാനമിറങ്ങി നാട്ടിലേക്കു പോകുന്നതിനിടെ കോഴിക്കോട് കുറ്റ്യാടി സ്വദേശിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ കരിപ്പൂർ ഉണ്യാൽപറമ്പിലാണ് സംഭവം. കുറ്റ്യാടി സ്വദേശി മൻസൂർഖാനെയാണ് വിമാനത്താവള ടാക്സി കാറിൽ നാട്ടിലേക്കു മടങ്ങുന്നതിനിടെ മറ്റൊരു കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് പിടിച്ചിറക്കി കൊണ്ടുപോയത്. ഇയാളുടെ ലഗേജ് ടാക്സിയിൽ നിന്ന് എടുത്തിരുന്നില്ല. ഇതു പിന്നീട് ടാക്സി ഡ്രൈവർ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപ്പിച്ചു.
ടാക്സി ഡ്രൈവറിൽ നിന്നു ലഭിച്ച വിവരപ്രകാരം കരിപ്പൂർ പൊലീസ് കേസെടുത്തു. സംഭവസ്ഥലം പൊലീസ് പരിശോധിച്ചു. സംഭവത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നു സംശയിക്കുന്നു.