covid

മലപ്പുറം: ജില്ലയിലേക്ക് 30.000 കോവിഷീൽഡ് വാക്സിൻ കൂടിയെത്തും.

കൊവിഡ്വ്യാപനം ആശങ്കയായി വർദ്ധിക്കുമ്പോൾ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണിത്. കൂടുതൽ പേർക്ക് പ്രതിരോധ വാക്സിൻ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. കോഴിക്കോട് റീജനൽ വാക്സിൻ സ്‌റ്റോറിൽ നിന്ന് 30,000 കോവിഷീൽഡ് വാക്സിൻ അടുത്ത ദിവസം ജില്ലയിലെത്തും. ഇതോടെ പ്രതിരോധ ക്യാമ്പുകൾ കൂടുതൽ വ്യാപകമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഞായറാഴ്ച വരെ 4,38,200 പേരാണ് പ്രതിരോധ കുത്തിവെപ്പെടുത്തത്. 3,98,568 പേർ ഒന്നാം ഡോസ് വാക്സിനും 39,632 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ഞായറാഴ്ച മാത്രം 1,825 പേരാണ് പ്രതിരോധ വാക്സിനെടുത്തത്.