മലപ്പുറം: ജില്ലയിൽ ഇന്നലെ 1,661 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇന്നലെ രോഗ ബാധിതരായവരിൽ 1,615 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഉറവിടമറിയാതെ 43പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ട്‌പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഇതോടൊപ്പം രോഗം ബാധിച്ചിട്ടുണ്ട്. മലപ്പുറം നഗരസഭ പരിധിയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 101 പേർക്ക്.
ഇന്നലെ 169 പേർ രോഗമുക്തരായതോടെ ജില്ലയിലെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,25,542 ആയി. ജില്ലയിൽ 24,896പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 9,283പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാകേന്ദ്രങ്ങളായ ആശുപത്രികളിൽ 294പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 179പേരും 165പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെ 625 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ജില്ലാതല കൺട്രോൾ സെൽ നമ്പറുകളുമായി ബന്ധപ്പെടണം: 0483 2737858, 2737857, 2733251, 2733252, 2733253.
രോഗ ബാധിതർ കൂടുതൽ ഇവിടങ്ങളിൽ
മലപ്പുറം 101
കൊണ്ടോട്ടി 74
ആലങ്കോട് 64
മഞ്ചേരി 50
പുളിക്കൽ 50
എടവണ്ണ 39
വാഴക്കാട് 39
പരപ്പനങ്ങാടി 32
തിരൂർ 32
വേങ്ങര 32
പൊന്നാനി 30