മഞ്ചേരി: മെഡിക്കൽ കോളേജിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കൊവിഡ് വാക്സിൻ വിതരണമെന്ന് ആക്ഷേപം. വാക്സിനെടുക്കാനായി എത്തിയവരെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ ചുമതലയിൽ നിന്നും വിട്ടുനിന്നെന്നും പരാതിയുണ്ട്. കുത്തിവയ്പ്പെടുക്കാൻ വന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടി നിന്നു. പേര് രജിസ്റ്റർ ചെയ്യുന്നിടത്തും വാക്സിൻ എടുക്കുന്നിടത്തുമാണ് തിരക്ക് കൂടിയത്. നിയന്ത്രണങ്ങൾ പാലിച്ചു രണ്ടുവരിയായി നിന്നവരെ ജീവനക്കാർ ഇടപെട്ട് ഒരു വരിയിൽ നിറുത്തുകയും പിന്നീട് രണ്ട് വരിയാക്കുകയും ചെയ്തതാണ് തർക്കത്തിന് കാരണമായതെന്ന് കുത്തിവയ്പ്പിന് എത്തിയവർ പറഞ്ഞു.