chandr
ചന്ദ്രൻ

പെരിന്തൽമണ്ണ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കീഴാറ്റൂർ ഒറവംപുറം കുന്നം കുലത്ത് ചന്ദ്രൻ (65) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയഴ്ച പുലർച്ചെ ഒന്നരയോടെയാണ് മരണം. സിപിഐഎം
ഒറവംപുറം ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: വിജയകുമാരി (ഒറവംപുറം അങ്കണവാടി ഹെൽപ്പർ).
മക്കൾ: പ്രീത, പ്രിയ, പ്രസാദ്, സുസ്മിത. മരുമക്കൾ: ബാലൻ, ദിനേശൻ ,രാജു, സഞ്ജുഷ.