കാളികാവ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുഷാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ അമ്പലക്കടവ് (93 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്.
ഓടങ്കാടൻ മമ്മദ് മൊല്ല-ഫാത്തിമ ദമ്പതികളുടെ പുത്രനായി 1928ലാണ് ജനിച്ചത്. കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ, കൊണ്ടോട്ടി തുറക്കൽ മദ്ഹറുൽ ഹുദാ അറബിക് കോളേജ് എന്നിവയുടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. സമസ്ത മലപ്പുറം ജില്ലാ മുഷാവറ അംഗം, നിലമ്പൂർ താലൂക്ക് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ കാളികാവ് മേഖലാ പ്രസിഡന്റ് പദവികളും വഹിച്ചു. 2009 മുതൽ കേന്ദ്ര മുഷാവറയിൽ അംഗമാണ്.