താനൂർ: മാതാവും ഭാര്യാപിതാവും വിടവാങ്ങിയതിന് മൂന്നാംനാൾ യുവാവും മരിച്ചു. പകരയിലെ പരേതനായ ഒ.പി.അഹമ്മദ് കുട്ടി ഹാജിയുടെ മകൻ ഒ.പി സഹീറാണ് (40) നിര്യാതനായത്. ധാന്യ മിൽ ഉടമയാണ്. പകര മുസ്ലിംലീഗ് കമ്മിറ്റി, ലഹരി നിർമാർജന സമിതി വൈസ് പ്രസിഡന്റും എസ് വൈഎസ് മഹല്ല് കമ്മിറ്റി സെക്രട്ടറിയുമാണ്. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: റിഹാൻ, റിജ, റജീൻ. മാതാവ് ആസ്യയും ഭാര്യാപിതാവ് തിരൂരിലെ കെ.സിദ്ധീഖുമാണ് ഈയിടെയായി മരിച്ചത്. സഹോദരങ്ങൾ: സാരിസ് അഹമ്മദ്, ഷബ്ന.