വളാഞ്ചേരി: വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പുറമണ്ണൂർ കണക്കത്തൊടി പലകണ്ടത്തിൽ മുഹമ്മദ് യൂനസിന്റെ മകൻ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.
വീട്ടുകാർ കണ്ടെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പുറമണ്ണൂർ മജ്‌ലിസ് സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഫൗസിയയാണ് ഉമ്മ. സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുറമണ്ണൂർ ജുമഅ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.