വളാഞ്ചേരി: സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പുക്കാട്ടിരി പ്രദീപ് നിവാസിൽ പി. ജയപ്രകാശ് (55) നിര്യാതനായി. കിസാൻ സഭ ജില്ലാ വൈപ്രസിഡന്റ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. പിതാവ് പരേതനായ ആർ. സേതുരാമൻ, മാതാവ് പറമ്പത്ത് സരോജിനി അമ്മ. മകൻ: വിഷ്ണു പ്രകാശ്. സഹോദരങ്ങൾ: ശോഭന, ഓമന, മധുസൂദനൻ, പ്രദീപ് കുമാർ, പരേതനായ സദാനന്ദൻ.