മലപ്പുറം: കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്‌കുമായി എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ്ജില്ലയിലെ 636 യൂണിറ്റ് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. നിലവിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ പ്രകാരമാണ് വാക്സിൻ നൽകുന്നത്. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനാണ് എസ്.വൈ.എസ് യൂണിറ്റ് തലങ്ങളിൽ സഹായ കൗണ്ടറൊരുക്കുന്നത്
ജില്ലാ തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ സ്വലാത്ത് നഗറിൽ നിർവഹിച്ചു. ജില്ലാ ദഅ്‌വാ കാര്യ പ്രസിഡന്റ് യൂസുഫ് സഅദി പൂങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ദുൽഫുഖാർ അലി സഖാഫി, മഅദിൻ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, സിദ്ധീഖ് പുല്ലാര സംബന്ധിച്ചു.