മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സർവേകൾ നിരർത്ഥകമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ ചാനലുകൾ വിവിധ രൂപത്തിലുള്ള സർവേകളാണ് പുറത്തുവിടുന്നത്. ഒന്നോ രണ്ടോ ലക്ഷം വോട്ടർമാരുള്ളിടത്ത് 250 പേരോട് ചോദിച്ച് ഫലം പ്രഖ്യാപിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സർവേയ്ക്ക് സമാനമായി നിയമസഭ തിരഞ്ഞെടുപ്പ് സർവേ ഫലവും തെറ്റും. യു.ഡി.എഫ് വലിയ വിജയം നേടും. നീതിയുക്തമായ തിരഞ്ഞെടുപ്പിന് സർവേകൾ തടസമാവുന്നുണ്ട്. കൗണ്ടിംഗ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്മവിശ്വാസം കുറയ്ക്കാനും സർവേ കാരണമാകും.