paddy
ആനക്കര നയ്യൂരിൽ പാടം നികത്തിയ നിലയിൽ.

തൃത്താല: തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങളുടെയും മുന്നൊരുക്കത്തിന്റെയും തിരക്കിനിടെ വ്യാപകമായി പാടം നികത്തുന്നു. ആനക്കര നയ്യൂർ പാടശേഖരത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ വ്യാപകമായി പാടം നികത്തിയത്.

റവന്യൂ-പൊലീസ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരിക്കിലായതും ഇപ്പോൾ നികത്തിയാൽ രാഷ്ട്രീയക്കാർ ഇടപെടില്ലെന്നതുമാണ് വ്യാപകമായി പാടം നികത്തൽ പ്രവണ വർദ്ധിക്കാൻ കാരണമായത്.

മേഖലയിലെ മിക്ക പഞ്ചായത്തുകളിലും രാത്രി കുന്നിടിച്ച് പാടം നികത്തൽ നടക്കുന്നുണ്ട്. രാത്രിയിലും പുലർച്ചെയും ആനക്കര, കപ്പൂർ, ചേക്കോട്, പറക്കുളം ഭാഗങ്ങളിൽ നിന്ന് വ്യാപകമായി ടിപ്പറുകളിൽ മണ്ണ് കടത്തുന്നുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പകൽ പോലും ടാർപ്പായയും മറ്റും മൂടി മണ്ണ് കൊണ്ടുപോകുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും വ്യാപകമായി മണ്ണെടുപ്പ് നടന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ആനക്കര- നീലിയാട് റോഡിൽ പാടത്ത് മതിൽ കെട്ടുന്നതിന് കോൺഗ്രീറ്റ് കാൽ സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥർ ഇടപെട്ട് തടഞ്ഞിരുന്നു.