mdma

പാലക്കാട്: വിപണിയിൽ അരക്കോടിയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി തൃശൂർ സ്വദേശികളായ നാലുപേരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പേരാമംഗലം പാമ്പുങ്ങൽ വീട്ടിൽ മഹേന്ദ്രൻ(34), പാലിശ്ശേരി പാലക്കൽ കണ്ണോത്ത് പറമ്പിൽ വീട്ടിൽ ധനുഷ്(32), ഒല്ലൂർ പർവംകളങ്ങര വിവേക്(25), ഒല്ലൂർ തൈക്കാട്ടുശ്ശേരി വിഷ്ണു(29) എന്നിവരാണ് ഇന്നലെ രാവിലെ ഒമ്പതിന് വാളയാർ എസ്.ഐ വി.കെ.സതീഷും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. 200 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

വിവേകിന്റെ ബാഗിലാണ് മയക്കുമരുന്നുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.. ബംഗളൂരുവിൽ നിന്നും തൃശൂരിലേക്കാണ് ഇത് കടത്തിയിരുന്നത്.വാളയാർ ഇൻസ്‌പെക്ടർ ടി.ആർ. ജിജുവിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.