പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത സി.ബി.ഐ നാല് പ്രതികൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് പോക്‌സോ കോടതിയിൽ സമർപ്പിച്ചത്.
ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ, ആത്മഹത്യ പ്രേരണ, പോക്‌സോ എന്നിവ ചുമത്തിയാണ് കേസ്. കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും നടപടി ക്രമങ്ങൾ വൈകുന്നത് ചോദ്യം ചെയ്‌ത് മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് കേസെടുത്തത്. സി.ബി.ഐ, ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണചുമതല.