പാലക്കാട്: ദൈവങ്ങളെയും ആചാരങ്ങളെയും പ്രതിപക്ഷം ദുരുപയോഗം ചെയ്യുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ എ.കെ.ബാലൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിന് പൂർണമായും എതിരുമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്ന് എ.കെ.ബാലൻ കമ്മിഷന് അയച്ച പരാതിയിൽ പറഞ്ഞു. എൻ. എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് പരാതി.