akb

പാലക്കാട്: തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ.കെ. ബാലൻ. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും കോൺഗ്രസിന് വേണ്ടി ബി.ജെ.പിയും മലമ്പുഴയിലും പാലക്കാടും ബി.ജെ.പിക്ക് വേണ്ടി കോൺഗ്രസുമാണ് വോട്ട് മറിച്ചത്.

എന്തുവന്നാലും ഇടത് മുന്നണി ജില്ലയിൽ ഒമ്പത് സീറ്റ് നിലനിറുത്തും. ഒരു വിഭാഗം കോൺഗ്രസുകാർ ഷാഫി പറമ്പിലിനെതിരാണ്. ശ്രീധരൻ വന്നതോടെ ഇവർ ബി.ജെ.പി അനുകൂല നിലപാടെടുത്തു. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരൻ 88-ാം വയസിൽ പാലക്കാട് മത്സരിക്കാൻ വരുന്നത്. കോൺഗ്രസിന്റെ ഉറപ്പിനെ തുടർന്നാണ് ഞാനാകും മുഖ്യമന്ത്രി,​ അല്ലെങ്കിൽ ഉമ്മൻചാണ്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞത്. സാധാരണ നിലയിൽ ഒരു കോൺഗ്രസുകാരൻ മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി നേതാവ് പറയില്ലല്ലോ എന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.