ആലത്തൂർ: അത്തിപ്പൊറ്റ വായനശാലയ്ക്ക് സമീപം വെൽഡിംഗ് വർക്ക് ഷോപ്പ് നടത്തുന്ന അമൽരാജിന്റെ മകൻ റോഷനെ (7) തരൂർ വില്ലേജ് ഓഫീസിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നുമുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: സുനിത.